Malignant (2021)


Malignant (2021)
Language : English
Genre : Horror

ഒരുപാട് നാളിന് ശേഷം ആണ് ഒരു ഹോറർ പടം കാണുന്നത്. ഹോറർ എന്ന genre തന്നെ മടുത്ത് ഇരിപ്പായിരുന്നു. അപ്പോഴാണ് ഈ പടത്തെ പറ്റി കേൾക്കുന്നത്. James Wan പടം എന്ന കാരണം കൊണ്ടും ഈ genre കണ്ടിട്ട് കുറെ ആയി എന്നുള്ളത് കൊണ്ടും കണ്ടു.

സാധനം 🔥

തുടക്കം തൊട്ട് ഭയങ്കര ദുരൂഹത നിറഞ്ഞ ഒരു മൂഡ് ആണ് പടത്തിന്. ആദ്യത്തെ കുറച്ചു സീൻ ഒക്കെ കണ്ടപ്പോ ഒരു താല്പര്യം ഒക്കെ തോന്നി തുടങ്ങി. പക്ഷെ ഒരു 15min കഴിഞ്ഞപ്പോഴേക്ക് സാധനം കത്തി തുടങ്ങി. അങ്ങനെ അവിടെ തൊട്ട് ഒടുക്കം വരെ വിരലും കടിച്ച് ഒറ്റ ഇരിപ്പ് ആയിരുന്നു. പുകമയം.ഊഹിച്ചു വെച്ചത് എല്ലാം തട്ടി കൂട്ടി തെറിപ്പിച്ചു കളയുന്ന turnings. 🔥

Jump scare സീനുകൾ അതികം ഇല്ലാരുന്നു. പക്ഷെ എല്ലാം ക്ളീഷെ അടിപ്പിക്കാത്ത രീതിയിൽ തന്നെ അവതരിപ്പിച്ചിട്ടുണ്ട്.
ഒരു രണ്ടാം ഭാഗത്തിനുള്ള സൂചനയോട് തന്നെയാണ് പടം അവസാനിക്കുന്നത്.

ഹാ..! അത് എങ്കിലും തീയേറ്ററിൽ കാണമല്ലോ ♥️

അപ്പൊ ആകെ മൊത്തത്തിൽ, രാത്രി കർട്ടനും മൂടി ലൈറ്റും അണച്ച് ഹെഡ്‌ഫോണും വെച്ചു വണ്ടർ അടിച്ചു കാണാൻ പറ്റിയ ഒരു പടം.

ഒരു മജ അനുഭവം ❤

Comments

Popular Posts