Call Me By Your Name (2017) 🔞
Call Me By Your Name (2017)
Language : English,Italian
Genre : Drama, Romance
ഒലിയോയുടെ വീട്ടിൽ അതിഥി ആയാണ് അച്ഛൻ്റെ പഴയ വിദ്യാർത്ഥി ആയ ഒലിവർ എത്തുന്നത്.
നാളുകൾ കൊണ്ട് തന്നെ ഒലിയോയും ഒളിവറും അടുക്കുന്നു.ആദ്യ ചുംബനത്തിന് ശേഷമാണ് അവർ അറിയുന്നത്,അവരുടെ ബന്ധം സൗഹൃദത്തിനും മുകളിലെന്തോ ആണെന്ന്.അത് പ്രണയമാണെന്ന്.!!
അങ്ങനെ അവർ പ്രണയം പങ്കിട്ട് കിടക്കുന്ന വേളയിൽ ഒലിവർ ഒലിയോയോട് പറഞ്ഞു...
- "ഇനി മുതൽ എന്നെ നീ നിൻ്റെ പേരിൽ വിളിക്കണം.. നിന്നെ ഞാൻ എൻ്റെ പേരിലും.!!"
അങ്ങനെ ഒരു തീവ്രമായ പ്രണയകഥയാണ് സിനിമ.
ഒളിയോയും ഒളിവറും ബാൽക്കണിയിൽ ഇരിക്കുന്ന ഒരു സീൻ 💛
അവസാനത്തോട് അടുക്കുമ്പോ ഒളിയൊയും അച്ഛനും തമ്മിൽ സംസാരിക്കുന്ന സീൻ 💛
ഒലിയോയുടെ അമ്മ 💛
അങ്ങനെ തുടങ്ങി പറഞ്ഞാൽ തീരാത്ത അത്ര അടുപ്പം തോന്നിച്ച സീനുകളാൾ നിറഞ്ഞ പടം 💛
അതിഗംഭീരമായി അവതരിപ്പിച്ച ഒരു ലവ് സ്റ്റോറി.ഗേ ലവ് സ്റ്റോറി ആണെന്ന് പറഞ്ഞ് മാറ്റി വെച്ചാൽ നഷ്ടമാകുന്നത് ഒരു വമ്പൻ സിനിമാനുഭവം ആയിരിക്കും.
ഒരു മികച്ച അനുഭവം 💛
Telegram Link : Click Here
Comments
Post a Comment