Minari (2020)

Minari (2020)
Language : Korean
Genre : Drama

പച്ചപ്രകൃതിയുടെ ഭംഗിയിൽ നമ്മുടെ തന്നെ കഥ പറയുന്ന.. പ്രതീക്ഷയുടെ.. മിനാരി ❤

ഒരുപാട് പ്രതീക്ഷകളുമായി ആണ് ആ കൊറിയൻ കുടുംബം അമേരിക്കയിലേക്ക് കുടിയേറുന്നത്.. ജേക്കബിന്റെ സ്വപ്നം ഒരു വലിയ ഫാം ആണ്. അതിനുള്ള സ്ഥലവും ഒപ്പിച്ചാണ് അവൻ കുടുംബസമേതം എത്തുന്നത്.അവരുടെ പ്രതീക്ഷകളും സ്വപ്നവും പ്രശ്നവും ഒക്കെ നിറഞ്ഞ ജീവിതമാണ് സിനിമ.

മികച്ച ക്യാമറ വർക്ക്‌ കൊണ്ടും അവതരണശൈലി കൊണ്ടും കണ്ണ് എടുക്കാൻ പറ്റാത്ത രീതിയിൽ പിടിച്ചു ഇരുത്താൻ മിനാരിക്ക് കഴിയുന്നുണ്ട്.

 ഒപ്പം ഡേവിഡ് എന്ന കുഞ്ഞു പയ്യന്റെ പ്രകടനവും ❤
ഡേവിഡിന്റെ പോലെ പോലെ തന്നെ എടുത്തു പറയേണ്ട പ്രകടനം ആണ് എല്ലാവരുടെയും.

ഒട്ടും സിനിമാറ്റിക് ആകാതെ വളരെ റിയലിസ്റ്റിക് ആയി..വളരെ റിലേറ്റ് ചെയ്യാൻ കഴിയുന്ന വിധത്തിൽ ഉള്ള ഒരു ഫീൽഗുഡ് ചിത്രം.

ഒരു ഗംഭീര അനുഭവം ❤

Comments

Popular Posts