Good Will Hunting (1997)
Good Will Hunting (1997)
Language : English
Genre : Drama
പല സ്വപ്നങ്ങളും ആഗ്രഹങ്ങളും നേടി കഴിയുമ്പോ അത്ര സന്തോഷം ഒന്നും ഉണ്ടാവണം എന്നില്ല.ജീവിതത്തിൽ ഓരോ നിമിഷവും സന്തോഷം അനുഭവിക്കണമെങ്കിൽ ഒരു വഴിയേ ഉള്ളു. ഇഷ്ടമുള്ളത് കണ്ടെത്തുക. ചെയ്യാൻ ഇഷ്ടമുള്ളത് ചെയ്യുക.
വിൽ കണക്കിൽ ഒരു പുലി ആണ്. അവൻ ഇതു കണക്കും നിസ്സാരമായി ചെയ്യും. ഒട്ടുമിക്ക എല്ലാ വിഷയത്തിലും നല്ല അറിവും ഇണ്ട്. അങ്ങനെ ഇരിക്കെ ഒരു സംഭവം മൂലം അവൻ ഒരു കൗൺസിലിങ്നു വേണ്ടിയിട്ട് ഷോൺ എന്ന ആളുടെ മുമ്പിൽ എത്തുന്നു.
ശേഷം വില്ലിൻ്റെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവങ്ങളാണ് സിനിമ.
നല്ല ആഴത്തിലുള്ള സംഭാഷണങ്ങളും സീനുകളും ഒക്കെ കൊണ്ടും ഒരു മികച്ച സിനിമ.
പടത്തിന്റെ വ്രയ്റ്ററും നായകനുമായ Matt Damon നെ സ്പിൻബെർഗ് 'Saving Private Ryan(1998)' എന്ന സിനിമയിൽ Private Ryan ആയി cast ചെയ്തത് ആർക്കും പരിചിതമല്ലാത്ത ഒരു മുഖം വേണ്ടിവന്നത് കൊണ്ടും പ്രേക്ഷകർ Ryan ആരെന്നറിയാതെ ഇരിക്കാനും ആയിരുന്നു.
എന്നാൽ ആ സിനിമയ്ക്ക് തൊട്ട് മുമ്പ് Good Will Hunting ഇറങ്ങുകയും Matt Damon
അക്കാഡമി അവാർഡ് അടക്കം കൈ നിറയെ അവാർഡ് വാങ്ങി കൂട്ടി ഫേമസ് ആകുകയും സ്പിൽബർഗിൻ്റെ ആ പ്ലാൻ പൊളിയുകയും ചെയ്തു.😁
മൊത്തത്തിൽ പറഞ്ഞാൽ ഒരുവട്ടം എങ്കിലും കണ്ടിരിക്കേണ്ട ഒരു സിനിമ യാണ് Good Will Hunting.
ഒരു ഗംഭീര അനുഭവം ❤️
Comments
Post a Comment