The Vast Of Night (2020)
The Vast Of Night (2020)
Language : English
Genre : Mystery,Thriller
A Most Underrated One In 2020 🔥
ഒരു രാത്രി നിങ്ങൾ ഉറക്കം വരാതെ വെറുതെ കിടക്കുന്ന നേരം.. ഫാനിന്റെ കറക്കത്തിനു എന്തോ തടസ്സം സംഭവിക്കുന്നു.മുറ്റത്തെ വെട്ടം മിന്നി മിന്നി അണയുന്നു..പുറത്ത് നിന്നും എന്തോ ഒരു ശബ്ദം.ജനൽ തുറന്നു നോക്കുമ്പോൾ ഒന്നും കാണുന്നില്ല.ശബ്ദം മാത്രം.
അങ്ങനെ അത് മുകളിൽ നിന്ന് ആണെന്ന് നിങ്ങൾ മനസിലാക്കുന്നു.നിലം തൊടാതെ നിൽക്കുന്ന എന്തോ ഒന്ന് പുറപ്പെടുവിക്കുന്ന ശബ്ദം.ഒരു കൂറ്റൻ പക്ഷി ആകാം!!
ഭയം ഉണ്ടെങ്കിലും ആകാംഷയുടെ ഇരട്ടിപ്പ് കാരണം നിങ്ങൾ കതക് തുറന്നു പുറത്തിറങ്ങി നോക്കുന്നു.പടി ഇറങ്ങി മുറ്റത്തെ മണ്ണിലേക്ക് ഇരുട്ടിൽ തെല്ല് വെട്ടവുമായി കാണുന്ന ആകാശത്തേക്ക് തല പൊക്കി നോക്കി നിങ്ങൾ നടക്കുന്നു.
നിങ്ങൾ കൺമുന്നിൽ കാണുന്നത് സാവധാനം പറന്ന് അകലുന്ന ഒരു പേടകം ആണെങ്കിലോ??സിനിമകളിൽ മാത്രം കണ്ടിട്ടുള്ളതിൽ നിന്നും തികച്ചും upgraded ആയുള്ള ഒരു പേടകം!!
ഇന്നും പൂർണ്ണമായി ഉത്തരം കിട്ടാത്ത വിഷയങ്ങളിൽ ഒന്നാണ് ഏലിയൻസും അവരുടെ ഭൂമിയിലേക്കുള്ള വരവും മനുഷ്യനെയും തട്ടികൊണ്ടുള്ള പോക്കും.
അത്തരത്തിൽ ഒരു കഥയാണ് സിനിമ പറയുന്നത്.കഥ നടക്കുന്നത് 50കളിൽ ആണ്.
ഒരു രാത്രി റേഡിയോ സ്റ്റേഷനിൽ വിചിത്രമായ ഒരു സിഗ്നൽ വരുന്നു.വൈദ്യുതസംബന്ധമായ എല്ലാത്തിലും പല വ്യതിയാനങ്ങളും ഉണ്ടാകുന്നു.എന്തോ ഒന്നിന്റെ വരവിനെ സൂചിപ്പിക്കുന്ന പോലെ.
വളരെ മികച്ച രീതിയിൽ ഒരു ബ്രില്ലിയൻറ് സ്റ്റൈലിൽ നിർമ്മിച്ച ഒരു ചിത്രം.എഡിറ്റിംഗ് ആണ് 🔥
Man From Earth ഒക്കെ പോലെ ദൃശ്യം ഒന്നുമില്ലാതെ സംസാരത്തിലൂടെ ത്രില്ലടിപ്പിക്കുന്ന ആ ഒരു അവതരണം ആണ് സിനിമയും ഫോളോ ചെയ്തിരിക്കുന്നത്.
രാത്രി ഒരു ഒന്നരമണിക്കൂർ സമയം നിങ്ങൾക്ക് ഉണ്ടെങ്കിൽ.ഒന്നും നോക്കണ്ട..എടുത്ത് ഇരുന്ന് കണ്ടോ 🔥
ഒരു മികച്ച അനുഭവം ❤️
Telegram Link : https://t.me/arjun_gs_suggests
Malayalam sub not add
ReplyDeleteMalayalam sub ilalo
ReplyDelete