The Life Of David Gale (2003)
The Life Of David Gale (2003)
Language : English
Genre : Mystery,Drama
ഒരു മനുഷ്യന്റെ അന്ത്യം ഒരു ചുറ്റിക തട്ടി തീർപ്പാക്കുന്നത് തെറ്റ് ആണോ?
"അതിനെന്താ..അത് ഒരു ശരി തന്നെ ആണ്.ഒരു മുറുക്കോടെ വട്ടം ചുറ്റിയ കയറിൽ പ്രതിയുടെ തല വെച്ച് ഒരു വിടൽ!!പലപ്പോഴും പല വിധികളിലും അതൊരു കുറഞ്ഞ ശിക്ഷ ആയി തോന്നിയിട്ടേ ഉള്ളൂ."
- എന്നോട് ചോദിച്ചാൽ എന്റെ മറുപടി ഇപ്രകാരം 'ആയിരുന്നു'.
അതിനർത്ഥം ഇപ്പോൾ അതിന് വിപരീതമാണ് മറുപടി എന്നല്ല..എനിക്ക് ഇപ്പൊൾ അതിനു ഒരു മറുപടി ഇല്ല!!
കാരണം ഒരു സ്ത്രീയെ ലൈംഗിക അതിക്രമത്തിലൂടെ കൊന്ന കേസിൽ പ്രതി ആയി വധശിക്ഷക്ക് വിധിക്കപ്പെട്ട ഡേവിഡ് ഗെയ്ൽ എന്റെ കാഴ്ചപ്പാടുകളെ കുഴപ്പിച്ചു.
That question stikes upon my mind..
"WHY DO WE KILL PEOPLE WHO KILL PEOPLE TO PROVE THEM THAT KILLING PEOPLE IS WRONG? "
അങ്ങനെ..മുകളിൽ ചോദിക്കുന്ന തരം ഒരു ചോദ്യത്തിന് എനിക്ക് ഇന്ന് ഉത്തരമില്ല.
വളരെ ബ്രില്ലിയൻറ് ആയി എഴുതി അവതരിപ്പിച്ച..ഒരിക്കൽ എങ്കിലും കണ്ടിരിക്കേണ്ട ഒരു ചിത്രം.
ചില സിനിമകൾ കണ്ടാൽ അത് തരുന്ന മരവിപ്പ് മാറാൻ കുറച്ച് ദിവസം എടുക്കും.അത്തരത്തിൽ ഉള്ള ഒന്ന്.
ഒരു ഗംഭീര അനുഭവം 🖤
Telegram Link : https://t.me/arjun_gs_suggests


Comments
Post a Comment