Andhaghaaram (2020)

Andhagaaram (2020)
Language : Tamil
Genre : Psychological,Thriller

ഒരു സിനിമയെ സംബന്ധിച്ച് അതിന് എത്ര ദൈർഖ്യം ഉണ്ട്..എത്ര വലിയ കഥ ഉണ്ട്.. എന്നൊന്നുമല്ല അത് നമ്മളെ എത്രത്തോളം പിടിച്ചിരുത്തുന്നു എന്നതാണ് കാര്യം. 

ആ ഒരു രീതിയിൽ സിനിമ കാണുന്ന ഒരാൾ എന്ന നിലയിൽ ഒരു മികച്ച അനുഭവം തന്ന മൂന്ന് മണിക്കൂറുകൾ ആയിരുന്നു ഇത്. 

അത്രത്തോളം എൻഗേജിങ് ആയി ആകാംഷയോടെ കണ്ട് തീർക്കാൻ കഴിഞ്ഞു.

കഥയെ പറ്റി ഒരു സൂചനയും ഇല്ലാതെ കണ്ട് തുടങ്ങുന്നത് തന്നെ ആണ് നല്ലത്.അതുകൊണ്ട് തന്നെ കഥയിൽ തൊടുന്നില്ല. 

പറയാൻ ഉള്ളത് മേക്കിങ്ങിനെ കുറിച്ച് ആണ്.ഗംഭീരം എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞ് പോകും.
തീ ലെവൽ സിനിമാറ്റോഗ്രഫി 🔥👌

ഒരു മികച്ച സ്ക്രീൻപ്ലേയിൽ മികച്ച രീതിയിൽ തന്നെ അവതരിപ്പിച്ച ഒരു സ്ലോ പേസ് ത്രില്ലർ 🔥

മൂന്ന് മണിക്കൂർ അടുപ്പിച്ചു ഉണ്ട് പടം.വ്യത്യസ്തമായ സിനിമ കാണൽ ആഗ്രഹിക്കുന്നവർക്ക് ധൈര്യമായി കാണാം.

ഒരു ഗംഭീര അനുഭവം 🖤

Comments

Popular Posts