Swades (2004)


Swades (2004)
Language : Hindi
Genre : Drama 

അമേരിക്കൻ പൗരൻ ആയി നാസയിൽ ജോലി ചെയ്യുന്ന മോഹൻകുമാർ തന്റെ ദേശത്തേക്ക് എത്തുന്നു.കുട്ടികാലത്ത് തന്നെ വളർത്തിയ അമ്മക്ക് തുല്യയായ ആയമ്മയെ തേടി.അവരെ അവന്റെ ഒപ്പം കൂട്ടികൊണ്ട് പോകാൻ. 

നാട്ടിൽ എത്തുന്ന മോഹൻ സ്വദേശം എന്ന ഒരു വികാരത്തെ തിരിച്ചറിയുന്നു.സ്വദേശത്തെ പ്രശ്നങ്ങളും ദുരിതങ്ങളും തിരിച്ചറിയുന്നു.നാടിനെ അടുത്ത് അറിയുന്നു.

ഒരു രാജ്യസ്നേഹം പുലമ്പുന്ന സിനിമ എന്ന നിലയിൽ അല്ലാതെ മനുഷ്വത്വം പറയുന്ന ഒരു സിനിമ.അങ്ങനെ നോക്കി കാണാൻ എനിക്ക് ഇഷ്ടം.
അത് വളരെ മികച്ച രീതിയിൽ തന്നെ സംവിധായകൻ അവതരിപ്പിച്ചിട്ടുണ്ട്.കുറെ സീനുകൾ 💯👌

എടുത്ത് പറയേണ്ടത് റഹ്മാന്റെ സംഗീതവും മഹേഷ്‌ അനെയുടെ ഫ്രേയിമുകളും 🔥👌

ഒരു നല്ല അനുഭവം ❤️

Comments

Popular Posts