Run Lola Run (1998)


Run Lola Run (1998)
Language : German 
Genre : Thriller

ഓട്ടം..ഓട്ടം..ഓട്ടം..
കൊച്ച് നിർത്താതെ ഓട്ടം 🏃‍♀️💨

ലോലക്ക് ഒരു ഫോൺ വരുന്നു.മാന്നി ആണ്.കൊച്ചിന്റെ കാമുകൻ.
അളിയൻ പെട്ടു ഇരിക്കയാണ്..കാശ് വേണം.ഒരു മണിക്കൂറിന് ഉള്ളിൽ.കിട്ടിയില്ലേൽ വില്ലന്മാർ അളിയനെ ഡിം..💥

ഒരു സെക്കന്റ്‌ പോലും പാഴാക്കാൻ ഇല്ല.ആരെ കൊന്നും കാശൊപ്പിക്കണം.മാന്നിയെ രക്ഷിക്കണം. 
കൊച്ച് അപ്പൊ തുടങ്ങുന്ന ഓട്ടം ആണ്. 

വേറെ ഒരു ചിന്തയും ഇല്ലാതെ അന്തിച്ചു..ത്രില്ല് അടിച്ചു ഒരു ഒന്നേകാൽമണിക്കൂർ ഒറ്റ ഇരിപ്പ് ഇരിക്കും.പടത്തിന്റെ പോക്ക് അങ്ങനെ ഒരു രീതിയിൽ ആണ്.ഒരു ത്രില്ലെർ എന്ന് പറഞ്ഞു ചുരുക്കാൻ കഴിയില്ല. 
കാണുന്നവനെ ഇട്ട് വട്ടം കറക്കുന്ന തികച്ചും വ്യത്യസ്തമായ ഒരു പരീക്ഷണചിത്രം.

ചുമ്മാ ത്രില്ല് അടിക്കാൻ അല്ലാതെ ഒരു വേറിട്ട പരീക്ഷണചിത്രം കാണാൻ ആഗ്രഹിക്കുന്നവർക്കുള്ള പടം.

ഗംഭീര അനുഭവം 💥

Comments

Popular Posts