Once In A Summer (2006)

Once In A Summer (2006)
Language : Korean
Genre : Romance,Drama

വമ്പൻ വിശ്വൽ ട്രീറ്റ്‌ തരുന്നൊരു ലവ് സ്റ്റോറി 💚

ഒരു ഫ്ലാഷ്ബാക്ക് മോഡിൽ ആണ് പടം തുടങ്ങുന്നത്.1969ലെ കൊറിയൻ കലാപസമയത്ത് ആണ് കഥ നടക്കുന്നത്.

സിയൂളിലെ പ്രശ്നങ്ങൾ കാരണം സുക് യങ്ങും കൂട്ടുകാരുമെല്ലാം കൂടി ഒരു ഗ്രാമത്തിലേക്ക് ചെല്ലുന്നു.
അവിടെ വെച്ച് ആണ് സുക് യുങ് ജുങ്-മിനിനെ ആദ്യമായി കാണുന്നത്.ശേഷം തുടങ്ങുന്ന പ്രണമാണ് കഥ. 

ഗംഭീര ഫ്രേയിമുകളുടെ ഒരു അയ്യരുകളി ആണ് സിനിമ.കണ്ണെടുക്കാൻ തോന്നാത്ത വിധം കണ്ടിരിക്കും.അത്ര മികച്ച ഒരു ക്രാഫ്റ്റ്.

ഡ്രാമ സിനിമകൾ ഇഷ്ടമുള്ളവർ ഒരിക്കലും മിസ്സ്‌ ആക്കാൻ പാടില്ലാത്ത ഒരു ഗംഭീര ചിത്രം. 

ഒരു ഗംഭീര അനുഭവം 💚

Comments

Popular Posts