Ok! Madam (2019)
Ok! Madam (2019)
Language : Korean
Genre : Comedy,Action
ഒരു ഒന്നേമുക്കാൽ മണിക്കൂർ 😅👌
മി-യങ്ങും ഭർത്താവ് സിയൂക്ക്-ഹ്വാനും ചെറിയ കച്ചവടവും ഒക്കെ ആയിട്ട് ജീവിച്ചു പോകുന്ന ഒരു കുട്ടി മാത്രമുള്ള മിഡിൽ ക്ലാസ്സ് ഫാമിലി ആണ്.
അങ്ങനെ ഇരിക്കെ സിയോക് വാങ്ങിയ ഒരു ഡ്രിങ്ക്സ് ബോട്ടിലിലൂടെ അവർക്ക് ഒരു കൂപ്പൺ അടിക്കുന്നു.
ഹവായിലേക്ക് ഒരു ഫാമിലി ട്രിപ്പ് 🤩
അങ്ങനെ അവർ പെട്ടിയും കുട്ടിയേയും ഒക്കെ എടുത്ത് പാട്ടും പാടി വിമാന യാത്രക്ക് ഒരുങ്ങുന്നു.പക്ഷെ ഇതേ സമയം തന്നെ നോർത്ത് കൊറിയക്കാർക്ക് അവർ തിരഞ്ഞുകൊണ്ടിരിക്കുന്ന മഗ്നോളിയ എന്ന പഴയ സീക്രട്ട് ഏജന്റ് അതേ വിമാനത്തിൽ തന്നെ യാത്രക്ക് എത്തുന്നു എന്ന വിവരം ലഭിക്കുന്നു.
ശേഷം ആ ഫ്ലൈറ്റിൽ ഉണ്ടാകുന്ന കാര്യങ്ങൾ ആണ് കഥ.
ചില സീനൊക്കെ പിന്നേം ഇരുന്ന് കണ്ട് ചിരിക്കുവാരുന്നു.ഇതിൽ ഫ്ലൈറ്റിലെ സ്റ്റാഫ് ഒരുത്തൻ ഉണ്ട് എന്റമ്മോ 🤣
That അളിയൻ was 😅
പിന്നെ ഒരു ചിന്ന ഗസ്റ്റ് അപ്പിയറൻസും ഒക്കെ ആയി പക്കാ കളർ ഐറ്റം 👌
അതികം ഒന്നും പ്രതീക്ഷിക്കാതെ ഒരു ഒന്നേമുക്കാൽ മണിക്കൂർ ആസ്വദിച്ചു കാണാൻ കഴിയുന്ന ഒരു കിടിലൻ നേരമ്പോക്ക് പടം 🥰
ഒരു മജ അനുഭവം ❤️
Telegram Link : https://t.me/arjun_gs_suggests


Comments
Post a Comment