Love And Monsters (2020)


Love and Monsters (2020)
Language : English 
Genre : Post-Apocalypse,Comedy

ഒരു ദിവസം പെട്ടെന്ന് നമ്മുടെ വീട്ടിലെ ഒരു പല്ലി വളർന്നു ദിനോസറിന്റെ കണക്ക് ആയാലോ?
അങ്ങനെ ചെറുജീവികൾ എല്ലാം നമ്മളെക്കാൾ പത്തിരട്ടി വളർന്നാലോ? 

ഭൂമിക്ക് നേരെ വന്ന ഒരു asteroid നശിപ്പിക്കുന്നതിലൂടെ ഉണ്ടാകുന്ന ഒരു രാസപരിവർത്തനത്തിലൂടെ ചെറിയ ജീവികളെല്ലാം വലിയ ഭീകര ജീവികളായി പരിണാമം ചെയ്യുന്നു.

അങ്ങനെ ആളുകൾ പല കൂട്ടമായി പല ഇടങ്ങളിൽ ഒക്കെ ആയി ഒളിഞ്ഞു വസിക്കുന്നു.അങ്ങനെ ഇരിക്കെ ജോയൽ തന്റെ കാമുകിയെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു.അങ്ങനെ 80 മൈലോളം അകലെ കഴിയുന്ന അവളുടെ അടുത്തേക്ക് അവന്‌ യാത്ര ചെയ്യുന്നതാണ് കഥ.

ഭീകരജീവികൾ ഓരോ മൂലയിലും വസിക്കുന്ന വഴികളിലൂടെ ഉള്ള ഒരു യാത്ര.

ഒരു പോസ്റ്റ്‌ അപോക്കലിപ്റ്റിക് കഥയെ നന്നായി ആസ്വദിച്ചു കാണാൻ കഴിയുന്ന ഒട്ടും ബോറടിപ്പിക്കാതെ ഒരു നല്ല എന്റർടൈനർ ആയി അവതരിപ്പിച്ചിരിക്കുന്നു.

ഒരു നല്ല അനുഭവം ❤️

Comments

Popular Posts