Ka.Pae.Ranasingam (2020)

Ka.Pae.Ranasingam (2020)
Language : Tamil
Genre : Political,Emotional,Drama

അടുത്തിടെ കണ്ട തമിഴ് സിനിമകളിൽ ഏറ്റവും തരിപ്പിച്ച പടം 💯👌

വിജയ് സേതുപതി അവതരിപ്പിച്ച രണസിംഗത്തിലൂടെയാണ് കഥ പുരോഗമിക്കുന്നത്.നാട്ടിലെ എല്ലാ പ്രശ്നങ്ങളും ഇടപെട്ട് നാടിന് വേണ്ടി ജീവിച്ച അയാൾ വിവാഹശേഷം ഭാര്യ ആരിയനാച്ചിയുടെ ഉപദേശം മൂലം വിദേശത്ത് ജോലിക്ക് പോകുന്നു.

 അവിടെ ജോലി ചെയ്യുന്നിടത്ത് ഉണ്ടാകുന്ന അപകടം മൂലം മരണപ്പെടുന്ന രണസിങ്കത്തിന്റെ മൃതദേഹം നാട്ടിൽ എത്തിക്കാൻ ആയി ആരിയനാച്ചി നേരിടുന്ന പ്രശ്നങ്ങളും പോരാട്ടവുമാണ് സിനിമ.

നാച്ചി എന്ന കഥാപാത്രത്തിൽ ഐശ്വര്യ രാജേഷിന്റെ പ്രകടനം 🔥👌
അതികനേരം ഇല്ലെങ്കിലും വിജയ് സേതുപതിയുടെ മുഖം സ്‌ക്രീനിൽ വരുമ്പോ എല്ലാം ഒരു ഫീൽ ആണ് 🖤

നാട്ടിൽ നടക്കുന്ന ഒരുവിധപെട്ട പല പ്രശ്നങ്ങൾക്ക് ഒപ്പം തന്നെ നാട്ടിൽ നടന്ന ഒരു സംഭവത്തെ ആധാരമാക്കികൊണ്ടുള്ളത് ആണ് സിനിമ. 

ഒരു പൊളിറ്റിക്കൽ സിനിമ എന്നതിനൊപ്പം തന്നെ ഒരു മികച്ച ഇമോഷണൽ സിനിമ. 
ക്ലൈമാക്സ്‌ തന്ന തരിപ്പ്..മറക്കില്ല!

ചെറിയ ചില കുറവുകൾ ഒക്കെ ഒഴിവാക്കിയാൽ തമിഴിൽ ഈ വർഷം  ഇറങ്ങിയ മികച്ച സിനിമകളിൽ ഒന്ന്. 

പ്രസക്തിയുള്ള ഒരു വിഷയം ആയതു കൊണ്ടും നല്ല ഒരു ക്രാഫ്റ്റ് അവകാശപ്പെടാൻ ഉള്ളത് കൊണ്ടും കണ്ടിരിക്കേണ്ട ഒരു സിനിമ.

ഒരു മികച്ച അനുഭവം 🖤

Comments

Popular Posts