Hacksaw Ridge (2016)
Hacksaw Ridge (2016)
Language : English
Genre : War,Drama
“I don't know how I'm going to live with myself if I don't stay true to what I believe.”
- Desmond T Doss
രണ്ടാംലോക മഹായുദ്ധത്തിൽ ജപ്പാനിന് എതിരെ ഹാക്‌സൗ റിഡ്ജ് എന്നൊരു സ്ഥലത്തേക്ക് പോകുന്ന അമേരിക്കൻ പട്ടാളക്കാരുടെ കഥ.
ഇതുവരെ കണ്ടിട്ടുള്ള വാർ മൂവികളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒന്ന്.
കാരണം ഇത് യുദ്ധത്തിൽ ചോരചിന്തി പോരാടിയ പട്ടാളക്കാരുടെ കഥ അല്ല.മുഖം പോലും നോക്കാതെ തോക്കിൻതിരയിലെ എല്ലാം എതിരെ വരുന്നവന്റെ നെഞ്ചത്തിറക്കാൻ നിക്കുന്നവരെ വെടിപ്പാച്ചിലിൽ ഇടയിൽ അവരെ ഓടി നടന്ന് ചികിത്സിക്കുന്ന പട്ടാളമെഡിക്കുകളുടെ മുഴുനീള കഥയാണ്.
ഡെസ്മണ്ട് എന്ന അഹിംസാവാദിയുടെ കഥ.
പട്ടാളത്തിൽ എത്തുന്ന ഡെസിന് ഒരു കാര്യം നിർബന്ധമായിരുന്നു.
'തോക്ക് താൻ കൈ കൊണ്ട് തൊടില്ല.ഒരു ജീവൻ പോലും എടുക്കില്ല.പക്ഷെ യുദ്ധമുഖത്തിൽ വീണുകിടക്കുന്ന ഏതു പട്ടാളക്കാരന്റെയും ജീവൻ ചികിത്സ ചെയ്ത് സംരക്ഷിക്കും.'
മനസ്സിൽ ആഴത്തിൽ കൊണ്ട മികച്ച ഒരു വാർ മൂവി.പടം തീർന്നു കഴിഞ്ഞുള്ള കാഴ്ചകൾ 🔥❤️
Mel Gibson ♥
ഒരു ഗംഭീര അനുഭവം ❤️
Telegram Link : https://t.me/arjun_gs_suggests


Comments
Post a Comment