303 (2018)


303 (2018) 🚌
Language : German,Portugal
Genre : Road,Drama

കാമവും പ്രേമവും തുടങ്ങി മനുഷ്യന്റെ വിചാരങ്ങളെയും വികാരങ്ങളെയും ചർച്ച ചെയ്തു കൊണ്ട് ഒരു യാത്ര 🚌

വളരെ യാദർശ്ചികമായാണ് ജൂളും ജാനും കണ്ടു മുട്ടുന്നത്. 
ഒരു കാരവനിൽ യാത്ര ചെയ്യുന്ന ജൂളിന്റെ വണ്ടിയിൽ ലിഫ്റ്റ് ചോദിച്ചു വന്നതാണ് ജാൻ.ശേഷം രണ്ടു പേരുടെയും യാത്ര ആണ് സിനിമ. 

മനുഷ്യന്റെ സമൂഹ ജീവിതത്തിൽ തുടങ്ങി സ്വകാര്യ ജീവിതം വരെ എത്തുന്ന എല്ലാത്തര വിഷയങ്ങളും ചർച്ച ചെയ്തും തർക്കിച്ചും യാത്ര ചെയ്യുന്ന രണ്ട് സമപ്രായക്കാരായ ചെറുപ്പക്കാർ. 

ഓരോ യാത്രയും ഓരോ തിരിച്ചറിവാണ്.ഓരോ യാത്രസിനിമകളും അത് കണക്ക് തന്നെ തിരിച്ചറിവ് തരുന്നത് ആണ്.അതുപോലെ ഒന്ന്.

മികവുറ്റ പ്രകടനവും മേക്കിങ്ങും മ്യൂസിക്കും ഒക്കെ കൊണ്ട് ഒരു വ്യത്യസ്തമായ ഒരു മികച്ച സൃഷ്ടി.

എല്ലാരുടെയും കപ്പിലെ കാപ്പി ആണോന്ന് അറിയില്ല.
But Personally, Loved It ❤️

ഒരു ഗംഭീര അനുഭവം ❤️

Comments

Popular Posts