The Hunt (2012)
The Hunt (2012)
Language : Danish
Genre : Drama
ഉറക്കം കളഞ്ഞ പടം 🖤
ഒരു കുറ്റം ആരോപിക്കപ്പെട്ടു കഴിഞ്ഞാൽ നമ്മുടെ ഒക്കെ കണ്ണിൽ ആ വ്യക്തി പ്രതിയാണ്. പ്രത്യേകിച്ച് സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള ഒരു ലൈംഗിക അതിക്രമണത്തിന്റെ പേരിൽ ആണെങ്കിൽ.
നിയമത്തിന്റെ ചട്ടക്കൂടുകളിൽ നിന്ന് അവൻ പുറത്ത് വന്നാലും അത് അങ്ങനെ തന്നെ നിലനിൽക്കും.അവൻ പ്രതി ആണ്.അവൻ അങ്ങനെ ഒരു തെറ്റ് ചെയ്തിരിക്കുന്നു.
ആയിരിക്കാം!!
ഒരുപക്ഷേ അല്ലെങ്കിലോ?അവൻ നിരപരാധി ആണെങ്കിലോ?
സ്ത്രീയുടെ വാക്ക് മാത്രം മതി ഇത്തരം കേസുകളിൽ ഒരാൾ പ്രതിയാകാൻ.ഒട്ടുമിക്ക കേസുകളും സത്യമാണ്. എന്നിരുന്നാലും പകയുടെയും പലതിന്റെയും പേരിൽ ഇതിന് ഇരയാക്കപ്പെടുന്നവരും കാണില്ലേ.
ഇത് അവരുടെ കഥയാണ്.
ലൂക്കാസ് എന്ന കുറ്റാരോപിതന്റെ കഥ.
Mads Mikkelson എന്ന നടന്റെ പ്രകടനം ആണ് സിനിമയുടെ നട്ടെല്ല്. കരയിപ്പിച്ചു കളഞ്ഞു.
അതെ..ഞാനും ഇതുപോലെ ആരെയെങ്കിലും വേട്ടയാടിയിട്ടുണ്ടാകാം.ചിലപ്പോൾ ഞാനും വേട്ടയാടപെട്ടേക്കാം.
നിങ്ങളും!!
ഒരിക്കൽ എങ്കിലും കണ്ടിരിക്കേണ്ട വളരെ മികച്ച ഒരു ചിത്രം.
വേറിട്ട,ഗംഭീരമായ ഒരു അനുഭവം.
ടെലിഗ്രാം ലിങ്ക് : https://t.me/arjun_gs_suggests
Comments
Post a Comment