The Half Of It (2020)
The Half Of It (2020)
Language : English
Genre : Teen,Drama
"Love, It's Not Finding Your Perfect Half"
എല്ലി-ച്ചു കൂട്ടുകാരൊന്നുമില്ലാത്ത സ്വൽപ്പം introvert ആയുള്ള എന്നാലും വളരെ ബ്രില്ലിയൻറ് ആയുള്ള ഒരു പെൺകുട്ടി ആണ്.
ആരും അവളോട് അങ്ങനെ സംസാരിക്കാനോ ഒന്നിനും വരാറില്ല.
അങ്ങനെ ഇരിക്കെ പോൾ എന്ന പയ്യൻ അവളുടെ പക്കൽ ഒരു സഹായം ചോദിച്ചു എത്തുന്നു.കോളേജിലെ ആസ്റ്റർ എന്ന പെൺകുട്ടിയെ അവനു ഇഷ്ടമാണെന്നും അവൾക്ക് കൊടുക്കാൻ ഒരു കത്ത് എല്ലി എഴുതി കൊടുക്കണം എന്നും അഭ്യർത്ഥിക്കുന്നു.
എല്ലി കത്തെഴുതി കൊടുക്കുന്നു.അതൊരു ശീലമാകുന്നു.പോൾ എല്ലിയുടെ അടുത്ത സുഹൃത്ത് ആകുന്നു.
ശേഷം പോളിന്റെയും എല്ലിയുടെയും ആസ്റ്ററിന്റെയും വ്യൂവിൽ നിന്ന് കൊണ്ട് പടം മുന്നോട്ട് പോകുന്നു.
ഒരിക്കലും ബോറടിപ്പിച്ചിട്ടില്ലാത്ത ഒരു genre ആണ് teen-drama.
ഈ ഗണത്തിൽ ഞാൻ കണ്ട ഒരു മികച്ച സിനിമ തന്നെയാണ് The Half Of It ❤️
ഒന്ന് കണ്ടുനോക്കാവുന്ന നല്ല ഫീൽ ഗുഡ് പടം. 😍❤️
ഒരു നല്ല അനുഭവം ☺️❤️
Telegram Link : https://t.me/arjun_gs_suggests
Comments
Post a Comment