Rambo Series (1982-2008)
Rambo (1982-2008)
Movie Series
Language : English
Genre : Action
ഇതൊക്കെ അന്ന് തീയേറ്ററിൽ പോയി ഇരുന്ന് കണ്ടവന്റെ അവസ്ഥ 🔥
കാല് തൊട്ട് മോന്ത വരെ മസിലും പെരുപ്പിച്ചു ഒരു ഭാവോം ഇല്ലാതെ എതിരെ യേവൻ വന്നാലും അടിച്ചു തൂക്കുന്ന റാമ്പോ 😍
ഉഹ്..മാസ്സ് എന്നൊക്കെ പറഞ്ഞ തികയത്തില്ല!! 💥
"പുള്ളി ചിരിയും കളിയും ഡയലോഗും ഒന്നുല്ല..വരുക കാച്ചുക പോകുക" - ഇങ്ങനെ ആണ് പറയാറ്.
ആദ്യ ഭാഗം കാണുമ്പോ അറിയാം ആ character എന്തുകൊണ്ട് അങ്ങനെ എന്ന്.
ജോൺ റാമ്പോ ഒരു മികച്ച കഥാപാത്ര സൃഷ്ടി തന്നെയാണ്. കാരണം ഒരു സൂപ്പർ ഹ്യൂമൻ പോലെ ഒന്ന് ആണെങ്കിലും ഇങ്ങേര് കാണിച്ച് കൂട്ടുന്നത് ഒന്നും ലവലേശം കത്തി ആയി തോന്നില്ല.
റാമ്പോയെ മനസിലായി കഴിഞ്ഞാൽ അങ്ങനെ ആണ്.
പഞ്ച് ഡയലോഗിന്റെ കാര്യമാണേൽ, അത് അങ്ങനെ ഒന്നും പുള്ളി പറയില്ല..പക്ഷെ പറഞ്ഞു കഴിഞ്ഞാൽ അത് കോരിത്തരിപ്പിച്ചു പണ്ടാരം അടക്കും.
ഇതിൽ Trautman എന്നൊരു കഥാപാത്രം ഉണ്ട്. നമ്മളുടെ ഇവിടെ 'മൂപ്പൻ' എന്ന് പറയുന്ന കഥാപാത്രം.
പക്ഷെ പുള്ളി റാമ്പോയെ പറ്റി അടിക്കുന്ന ഓരോ ഡയലോഗും വെടിച്ചില്ല് സാധനങ്ങൾ ആണ്.
ചിലത് പിന്നേം നമ്മൾ റീവൈൻഡ് ചെയ്ത് കേൾക്കും.
ചുമ്മാ തീ 🔥
സെക്കന്റ് പാർട്ട് റിപീറ്റ് കണ്ടതിനു ഒരു കണക്കും ഇല്ല.
Part 2 പെരുത്തിഷ്ടം.
ആദ്യ മൂന്ന് ഭാഗങ്ങളിൽ തിരക്കഥാകൃത്തുക്കളിൽ ഒരാളും നാലാം ഭാഗത്തിന്റെ സംവിധായകനും റാമ്പോയെ അനശ്വരമാക്കിയ Sylvester Stallone തന്നെ ആയിരുന്നു.❤️
എല്ലാം പാർട്ടിലും ചർച്ച ചെയ്യേണ്ട പ്രേക്ഷകൻ അറിഞ്ഞിരിക്കേണ്ട, ഉള്ളിൽ തട്ടുന്ന ഒരു സബ്ജെക്ട് ഉണ്ടായിരിക്കും.
ഒന്നിനെയും പേടി ഇല്ലാത്ത എന്ത് ചെയ്യാനും മടി ഇല്ലാത്ത റാമ്പോയെ പരിചയപെടാത്ത ആക്ഷൻ സിനിമപ്രേമികൾ ഉണ്ടെങ്കിൽ അതൊരു വൻനഷ്ടം ആണ്.
⚠️ ചിത്രത്തിന് ഒരു അഞ്ചാം ഭാഗം കൂടി ഉണ്ട് അത് ഇവിടെ പെടുത്തിയിട്ടില്ല.
Extended Cut പ്രിന്റ്ന്റെ ടെലിഗ്രാം ലിങ്ക് : https://t.me/arjun_gs_suggests
Comments
Post a Comment