Mindhunter (2017-)
Mindhunter (2017-)
Language : English
Genre : Crime,Drama
Season : 1-2
Total Episodes : 19
🔥💎💯
ശരിക്കും നടന്ന സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തി എടുക്കുമ്പോ അത് എത്രത്തോളം റിയലിസ്റ്റിക് ആയി ചെയ്യാം എന്നുള്ളതിന്റെ ഉദാഹരണം.
A Pure Gem 💎
FBI പുതിയ ഒരു യൂണിറ്റ് ആരംഭിക്കുന്നു.വരുംകാല കൊലയാളികളെ പിടികൂടാനും അവരുടെ മാനസികമായുള്ള ചിന്തകൾ അറിയാനും വേണ്ടി ഉള്ള ഒരു യൂണിറ്റ്.
കൊടുംകുറ്റവാളികളെ..സീരിയൽ,സൈക്കോ കൊലയാളികളെ നേരിട്ട് കണ്ട് അഭിമുഖം നടത്തി അവരെ അടുത്തറിയുന്ന ഒരു ജോലി.
ഹോൾഡൻ,ബിൽ എന്നിവരിലൂടെ ആണ് യൂണിറ്റ് ആരംഭിക്കുന്നത്.
ശേഷം ഔദ്യോഗികമാകുകയും ചെയ്യുന്നു.
ലളിതമായി പറഞ്ഞാൽ അഞ്ചാം പാതിരയിലെ റിപ്പർ രവിയുമായി ഉള്ള അഭിമുഖം ഓർമ്മ ഇല്ലേ..
മറക്കാൻ പറ്റുവോ 🔥
അത് പോലെ കുറെ അഭിമുഖങ്ങളിലൂടെ ആണ് സീരീസ് നീങ്ങുന്നത്.
വിലങ്ങും പൂട്ടും ഒന്നുമില്ല..സ്വതന്ത്രനായി ഒരു കില്ലർനെ മുന്നിൽ ഇരുത്തി സംസാരിക്കണം.ചില്ലറ പരിപാടി അല്ല.
ആദ്യം എത്തുന്ന കൊയ്‌ഡ് കില്ലർ എന്ന കെമ്പർ 🔥
അവിടെ തുടങ്ങും 🖤
വളരെ പയ്യെ ആണ് സീരീസ് നീങ്ങുന്നത്..ഒരു പ്രതിയെ പിടികൂടാൻ ഒക്കെ നന്നേ സമയം എടുക്കും.പക്ഷെ കിട്ടി കഴിഞ്ഞാൽ പിന്നെ അവന് ഒരു രക്ഷയുമില്ല.ദേഹത്തു ഒന്ന് തൊടുക പോലും ഇല്ല.പക്ഷെ അണ്ണന്മാർ നാക്ക് അടിച്ചു അണ്ണാക്കിൽ തിരുകി കളയും.അമ്മാതിരി ചോദ്യം ചെയ്യൽ ആണ് 🔥
ഒന്ന് രണ്ട് കഥാപാത്രങ്ങൾ ഒഴിച്ചാൽ എല്ലാം ശരിക്കുള്ള ആളുകളെ തന്നെ അവതരിപ്പിക്കുന്നവയാണ്.
കൊലപാതകികൾ എല്ലാം തന്നെ റിയൽ ആണ്.അവരുടെ എല്ലാം അഭിമുഖങ്ങൾ യൂട്യൂബിൽ ലഭ്യമാണ്.അത് അതു കാണുമ്പോൾ തന്നെ മനസ്സിലാകും ഇതിന്റെ ലെവൽ.(സീരിസ് കണ്ട് കഴിഞ്ഞിട്ട് മാത്രം കാണുക)
ലാഗ് എന്ന് കരുതി മാറ്റി വച്ചാൽ ഒരു ഗംഭീര അനുഭവം തന്നെ മിസ്സ് ആയി പോകും.
വളരെ ബ്രില്ലിയൻറ് ആയ ഒരു മികച്ച സ്ലോ പോയ്‌സൺ 💯
ഒരു ഗംഭീര അനുഭവം 🔥❤️
Telegram Link : https://t.me/arjun_gs_suggests
Comments
Post a Comment