Little Manhattan (2005)
Little Manhattan (2005)
Language : English
Genre : Drama,Romance
Nothing's as big as your First Love 💚
ഗേബിനു പെണ്ണുങ്ങൾ ആരും സുഹൃത്തുക്കൾ ആയിട്ടില്ല.അവനും കൂട്ടുകാരും ആരും തന്നെ പെണ്ണുങ്ങളോട് കൂട്ട് കൂടില്ല.
പെണ്ണുങ്ങളെ നോക്കാൻ പാടില്ല🚫
മിണ്ടാൻ പാടില്ല 🚫
പിന്നെ തൊടാൻ
..ഒരിക്കലും പാടില്ല. 🚫🚫
കൂട്ടുകാരുടെ ഈ നിയമങ്ങൾ ഒക്കെ പാലിച്ചു തന്നെ പോന്നതായിരുന്നു ഗേബ്.റോസ്‌മരിയയെ കണ്ട് വീഴുന്നത് വരെ.😍
അച്ഛനും അമ്മയും ഡിവോഴ്സ് ഒപ്പിടാൻ നിക്കുന്ന നേരത്ത് അവന്റെ ആകെ ആശ്വാസം അവൾ ആയിരുന്നു.
അവളുടെ കൂടെ നടക്കണം.ഇരിക്കണം.കളിക്കണം.കാര്യം പറയണം.
ഗേബിന്റെ പ്രണയമാണ് ചിത്രം.
വളരെ ക്യൂട്ട് ആയി എടുത്തിരിക്കുന്ന ഒരു തരി ലാഗില്ലാതെ ചിരിച്ചോണ്ട് കണ്ടിരിക്കാൻ പറ്റുന്ന ഒരു മികച്ച ചിത്രം.
കുറച്ചു നേരം മനസ്സിന് കുളിരും കൊടുത്ത് വേറെ ചിന്തകൾ ഒന്നുമില്ലാണ്ട് സ്വസ്ഥമായി ഇരുന്ന് കാണാൻ പറ്റുന്ന ഒന്ന്.
മികച്ച ഒരു അനുഭവം ❤️
Telegram Link : https://t.me/arjun_gs_suggests
Comments
Post a Comment