Get The Gringo (2012)
Language : English
Genre : Action
Mel Gibson-ന്റെ ഒരു വൺമാൻഷോ 🔥
അങ്ങേരുടെ സ്ക്രീൻ പ്രെസെൻസ് ഇഷ്ടമുള്ളവർക്ക് ഉള്ള പടം ❤️🔥
ഊരും പേരും ഒന്നുമില്ലാത്ത ഒരുത്തൻ കാറിൽ കൈയിൽ താങ്ങാവുന്നതിലും കൂടുതൽ കാശും കൊണ്ട് മെക്സിക്കൻ പോലീസിന്റെ അണ്ണാക്കിൽ വന്നു പെടുന്നു.അവന്റെ കാശെല്ലാം എല്ലാം എടുത്തിട്ടു അവനെ അവിടെ ഒരു ജയിലിലേക്ക് അയക്കുന്നു.ചന്ത കണക്ക് ഇരിക്കും.പക്ഷെ ജയിൽ ആണ്.
ഇനി അതല്ല ഇതാ എന്ന് പറഞ്ഞിട്ട് എന്താ,എന്തായാലും പെട്ടു.എങ്ങനേലും അവിടുന്ന് ചാടണം.
അല്ല!! ഇവൻ അവൻ എന്നൊക്കെ പറയുന്നല്ലോ...ഇവൻ ആരാ??
- ആാാ 🤷♂️
പക്ഷെ...അതല്ല,ആളത്ര വെടിപ്പല്ല..ഇച്ചിരി പെശകാണ്!!
Mel Gibson-ന്റെ ഒരു പൂണ്ടുവിളയാട്ടം..കാണിക്കുന്ന വേലത്തരങ്ങൾ ഒക്കെ 🔥
പയ്യെ തുടങ്ങി പയ്യെ നീങ്ങി അവസാനത്തോട് അടുക്കുമ്പോ തൊട്ട് 💥
ചെറിയ കോമഡികളും ആക്ഷനും മാസ്സും ഒക്കെ ആയി ഒരു മസാല പടം.
Personally,
ഒരു മജ അനുഭവം 🔥😍
Telegram Link : https://t.me/arjun_gs_suggests


Comments
Post a Comment