Des (2020) Mini Series


Des (2020)
Language : English 
Genre : Crime,Drama 
Mini Series 
Episodes : 03

അമേരിക്കൻ പോലീസിന് ഒരു അപാർട്മെന്റിന്റെ ഡ്രൈനേജിൽ നിന്നും മനുഷ്യാവശിഷ്ടങ്ങൾ കിട്ടുന്നു.അസ്ഥിയും മാംസവും ഒക്കെ ആയി വെട്ടിനുറുക്കിയ ഇറച്ചി കണക്ക് കുറച്ച് അവശിഷ്ടങ്ങൾ.

മുകൾ നിലയിൽ താമസിക്കുന്ന ഡെസ് എന്ന ആളെ പോലീസ് കസ്റ്റഡിയിൽ എടുക്കുന്നു.
ശേഷം അയാളുടെ കുറ്റസമ്മതങ്ങളിലൂടെ ആണ് കഥ നീങ്ങുന്നത്.

1983ൽ അമേരിക്കയിൽ പിടിയിലായ സീരിയൽ കില്ലർ ആയ ഡെസ് എന്ന ഡെന്നിസ് നിൽസണിന്റെ കേസിന്റെ ദൃശ്യാവിഷ്‌കരണം ആണ് DES എന്ന സീരീസ്.

വളരെ അതികം റിയലിസ്റ്റിക് ആയി പതിഞ്ഞ താളത്തിൽ നീങ്ങുന്ന ഒരു രീതിയാണ്.എന്നിരുന്നാലും ഒരു വട്ടം പോലും മുഷിപ്പ് തോന്നില്ല.അത്രക്കും മികച്ച രീതിയിലാണ് ഡെസിന്റെ അവതരണം 

പ്രത്യേകിച്ചും ഇതെല്ലാം ശരിക്കും സംഭവിച്ച കാര്യങ്ങൾ തന്നെയാണ് എന്നൊരു ബോധത്തോടെ കാണുമ്പോ ഒരു വല്ലാത്ത നടുക്കം ആണ്. 

ആളുകളെ കൊല്ലുന്നതിൽ യാതൊരുവിധ വിഷമമോ ഭയമോ ഇല്ലാത്ത ഒരു സീരിയൽ കില്ലറിന്റെ കഥ. 

ഡെന്നിസിനെ അവതരിപ്പിച്ച 
 David Tennant 🔥

ക്രൈം genre ഇഷ്ടപ്പെടുന്നവർ ഒന്ന് കണ്ട് നോക്കേണ്ട സാധനം. 

ഒരു മികച്ച അനുഭവം 🖤

Comments

Popular Posts