A Man Called Ove (2015)


A Man Called Ove (2015)
Language : Swedish 
Genre : Drama

ഒവി ഒരു വൃദ്ധനാണ്.നാട്ടുകാരുടെ  ഭാഷയിൽ എല്ലാരേയും വെറുപ്പിച്ചു നടക്കുന്ന ഒരു കിളവൻ. 
ഒവിയെ അങ്ങനെ ഒരു കിളവൻ എന്ന രീതിയിൽ മാത്രമേ ആളുകൾ കണ്ടിരുന്നുള്ളൂ..ഇനി അങ്ങനെ അല്ലാണ്ട് ആരെങ്കിലും പെരുമാറിയാൽ ഒവി ഒരു നിമിഷം കൊണ്ട് തന്നെ അത് റെഡി ആക്കി കൊടുക്കും. 
അമ്മാതിരി കൊണഞ്ഞ സ്വഭാവത്തിന് ഉടമയാണ് 💥

സത്യം പറഞ്ഞാൽ ഓവിയെ മനസിലാക്കാൻ ആരുമില്ല.ആകെ ഉണ്ടായിരുന്ന ഭാര്യ ഇന്ന് അയാളുടെ കൂടെയും ഇല്ല.

പേര് പോലെ തന്നെ ഓവിയുടെ ജീവിതമാണ് സിനിമ.അയാളുടെ ഓർമ്മകളും വർത്തമാനകാലജീവിതവും എല്ലാം 💚


വളരെ നല്ല ഒരു ഫീലോടെ കാണാൻ കഴിയുന്നതാണ് ഓവിയുടെ ജീവിതം.പ്രത്യേകിച്ചും ഓർമ്മകൾ
👌❤️

തുടക്കം മുതൽ ഒടുക്കം വരെ കണ്ണെടുക്കാതെ ഒരു ചിരിയോടെ ഒക്കെ കണ്ടിരിക്കാൻ കഴിയുന്ന ഒരു കിടിലൻ ഫീൽ ഗുഡ് പടം.

ഒരു മികച്ച അനുഭവം ❤️ 

Comments

Popular Posts